
തന്ത്രി കണ്ഠര് രാജിവരര്‍ക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്ത്. മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് .ജാമ്യവിധി പരിശോധിക്കുമ്പോള്‍ എന്തോ പകയോടെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്‌തെന്ന് മനസ്സിലാകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാരിന്‍റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റ്. സർക്കാരും, എസ്ഐടി മറുപടി പറയണം.കോടതി നിരീക്ഷണം പരിശോധിക്കുമ്പോള്‍ ഒരു തെളിവു പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും. കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ എസ്ഐടി ന്വേഷണത്തിലെ വീഴ്ച ഉള്‍പ്പെടെ അന്വേഷി്കും. അതിന് വേണ്ടി ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കൊള്ളക്കേസിലെ പങ്കിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുന്പോഴും തന്ത്രിയെ പെരുങ്കള്ളന്മാരുടെ പട്ടികയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പെടുത്തുന്നു. യുവതി പ്രവേശനത്തെ ഉള്‍പ്പെടെ എതിര്‍ത്തതിനാല്‍ കുടുക്കിയതെന്ന രാഷ്ട്രീയ ആരോപണ സ്വഭാവത്തിലുള്ള തന്ത്രിയുടെ വാദം നില്‍ക്കുമ്പോഴാണ് തന്ത്രി വിശുദ്ധൻ അല്ലെന്ന ഗോവിന്ദന്‍റെ തീര്‍പ്പു കല്‍പിക്കല്‍ . എന്നാല്‍ പാര്‍ട്ടി നേതാക്കളെ രക്ഷിക്കാൻ തെറ്റൊന്നും ചെയ്യാത്ത തന്ത്രിയെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ക്രൂശിച്ചെന്നാണ് കോണ്‍ഗ്രസ് പക്ഷം
ഇടവേളയ്ക്ക് ശേഷം വീണ്ടും നിയമസഭ ചേരുമ്പോള്‍ പുതിയ തലത്തിലും തരത്തിലും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. തന്ത്രിയെ പിന്തുണച്ച് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് പ്രമേയം പാസ്സാക്കി . സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


