സാംസ്കാരിക സ്ഥാപനങ്ങളിൽ പിടിമുറുക്കുന്നത് ഫാസിസം; സ്വയംഭരണ അവകാശത്തിൽ കത്തിവെക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം; മുൻ സാംസ്കാരികവകുപ്പ് മന്ത്രി കെ സി ജോസഫ് ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : സാംസ്കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശത്തിൽ കത്തിവെക്കുന്ന ഉത്തരവ് പിൻവലിക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി ഇടപെടണം.

ഈ മാസം 6 ന് സർക്കാർ പുറത്തിറക്കിയ വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ആവശ്യപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് പ്രസ് ക്ലബ്ബിൽ നടന്ന പ്രസ് മീറ്റിലാണ് അദ്ദേഹത്തിന്റെ ആവശ്യം.

മുഖ്യമന്ത്രിയുടെ അറിവോടെയാണോ ഈ നീക്കമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ സാംസ്കാരിക സ്ഥാപനങ്ങളിൽ പിടിമുറുക്കുന്നത് ഫാസിസം ആണെന്നും കെസി ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുതന്നെയാണ് മോദിയും ചെയ്യുന്നത്. അക്കാദമികളെ സർക്കാറിന്റെ വകുപ്പാക്കി അധപതിപ്പിക്കരുതെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.