തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം; ചങ്ങനാശേരിയില്‍ മത്സരിക്കുമെന്നുള്ള പ്രചാരണങ്ങള്‍ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്

Spread the love

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ  ചങ്ങനാശേരിയില്‍ മത്സരിക്കുമെന്നുള്ള പ്രചാരണങ്ങള്‍ തള്ളി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും, യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

video
play-sharp-fill

2021ല്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനമെടുത്തതാണ് ആ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംഘടനാ രംഗത്ത് സജീവമായി നല്‍കാനാണ് തീരുമാനിച്ചത് അങ്ങനെ തുടരും. ദീർഘകാലം എംഎല്‍എ ആയിരുന്നതാണ് ആ ജനറേഷന്റെ കാലം കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയെ തിരിച്ചുകൊണ്ടുവരാൻ പൂർണമായും പ്രവർത്തിക്കുമെന്ന് കെസി ജോസഫ് വ്യക്തമാക്കി. മുന്നണിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകും. ആരെയും തടയില്ല വരാൻ ആഗ്രഹമുള്ളവർക്ക് വരാം. എന്നാല്‍ പിന്നാലെ ചെന്ന് വിളിക്കുമെന്ന് കരുതേണ്ടെനുന്നും കെസി ജോസഫ് പറഞ്ഞു.