video
play-sharp-fill

ബൈക്ക് നിർത്തിയിട്ട സ്കൂൾ ബസ്സിന് പിന്നിലിടിച്ചു; മൂന്ന് യുവാക്കൾ മരിച്ചു ; അപകടം ബന്ധുവീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ

ബൈക്ക് നിർത്തിയിട്ട സ്കൂൾ ബസ്സിന് പിന്നിലിടിച്ചു; മൂന്ന് യുവാക്കൾ മരിച്ചു ; അപകടം ബന്ധുവീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ

Spread the love

ആലപ്പുഴ: അരൂരിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു.നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും ആല്‍വിനും അരൂര്‍ മുക്കം സ്വദേശികളും ബിജോയ് ചന്തിരൂര്‍ സ്വദേശിയുമാണ്. അഭിജിത്തും ആല്‍വിനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ബിജോയ് വര്‍ഗീസ് ഇന്നു രാവിലെയാണ് മരിച്ചത്.

ചന്തിരൂരിലെ ബിജോയിയുടെ വീട്ടില്‍ ബന്ധുവിന്റെ ഒരു ചടങ്ങ് നടന്നിരുന്നു. ഈ ചടങ്ങില്‍ സംബന്ധിച്ചശേഷം പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ബൈക്ക് സ്‌കൂള്‍ ബസിന് അടിയിലേക്ക് ഇടിച്ചുകയറി തകര്‍ന്ന നിലയിലായിരുന്നു. അമിത വേഗമാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.വെളിച്ചക്കുറവുള്ള ഭാഗത്താണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group