video
play-sharp-fill

കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി സ്ഥാനമേല്‍ക്കുമെന്ന് സൂചന; അന്തിമതീരുമാനം 24ന് നടക്കുന്ന ഇടതുമുന്നണി യോ‌ഗത്തില്‍.

കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി സ്ഥാനമേല്‍ക്കുമെന്ന് സൂചന; അന്തിമതീരുമാനം 24ന് നടക്കുന്ന ഇടതുമുന്നണി യോ‌ഗത്തില്‍.

Spread the love

 

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി സ്ഥാനമേല്‍ക്കുമെന്ന് സൂചന. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന നവകേരളസദസില്‍ ഇരുവരും മന്ത്രിമാരായി പങ്കെടുത്തേക്കും.

 

 

 

 

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും സംബന്ധിച്ച വിവരങ്ങള്‍ ഈ മാസം 24ന് നടക്കുന്ന ഇടതുമുന്നണി യോ‌ഗത്തില്‍ തീരുമാനമെടുക്കും. സത്യപ്രതിജ്ഞ ഈ മാസം 29ന് നടക്കുമെന്ന് മുൻപ് സൂചനയുണ്ടായിരുന്നു. തീയതിയില്‍ അന്തിമ തീരുമാനം എടുക്കും മുൻപ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമയം കൂടി തേടും.

 

 

 

 

അന്തിമ തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും. സാധാരണ ഇതേ വകുപ്പുകള്‍ തന്നെയാണ് പകരം വരുന്നവര്‍ക്കും ലഭിക്കേണ്ടത്.കടന്നപ്പള്ളി മുൻപ് തുറമുഖ വകുപ്പും ഗണേഷ് കുമാര്‍ മുൻപ് ഗതാഗത വകുപ്പും ഭരിച്ചിട്ടുണ്ട്. ഇതിലൂടെ നവകേരളസദസില്‍ ഇരുവരും പങ്കാളികളാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group