
കോഴിക്കോട്: എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ കയറ്റിപ്പോകാന്‍ ശ്രമിച്ചയാളെ തടഞ്ഞ് താരമായ പ്രഭാവതിയമ്മയെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
വളരെ സന്തോഷമുണ്ടെന്നും ഏറ്റവും മികച്ച കാര്യമാണ് ചെയ്തതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഫുട്പാത്ത് നടന്നുപോകാനുള്ളതാണല്ലോ. പ്രതികരിച്ച രീതിയോട് ബഹുമാനം ഉണ്ട്. പൊതുജനം പ്രതികരിച്ചാല്‍ മാത്രമെ നാട് നന്നാവൂ’, എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാന്‍ ആപ്പ് നിലവിലുണ്ടെന്നും ഫോട്ടോ അപ്ലോഡ് ചെയ്താല്‍ പിഴ ഈടാക്കുമെന്നും എല്ലാവരും ഉപയോഗിക്കണമെന്നും മന്ത്രി മറുപടി പറഞ്ഞെങ്കിലും അതിലൂടെ സര്‍ക്കാര്‍ ഫണ്ടല്ലേ ആകുള്ളൂ, നടപടിയാകില്ലല്ലോയെന്നായിരുന്നു പ്രഭാവതിയമ്മയുടെ ചോദ്യം. കാല്‍നടയാത്രക്കാരുടെ സുരക്ഷിതയാത്രക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതിയമ്മയും മന്ത്രിയെ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


