
ന്യൂഡൽഹി: പാലക്കാട് കല്ലടിക്കോട് ലോറിക്കടിയിൽപെട്ട് സ്കൂൾ വിദ്യാർത്ഥിനികൾ മരിച്ച പശ്ചാത്തലത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ.
ദേശീയപാത അതോറിറ്റി റോഡുകൾ നിർമിക്കുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ദേശീയപാതയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കും. റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർഥിനികളാണ് മരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ. പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമന്റ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്.



