
ടിപ്പർ ലോറി മൂലമുള്ള അപകടങ്ങള്‍ വർദ്ധിച്ച സാഹചര്യത്തില്‍ ടിപ്പർ ഡ്രൈവർമാർക്കും ഉടമകള്‍ക്കും മുന്നറിയിപ്പ് നല്കി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ടിപ്പർ ഡ്രൈവർമാരും ഉടമകളും മര്യാദ കാണിക്കണമെന്നും മനുഷ്യ ജീവന് വിലയുണ്ടെന്നും മന്ത്രി പറഞ്ഞു. ലാഭം എല്ലാവർക്കും ആവശ്യമുണ്ട്. പക്ഷേ, മര്യാദ കാണിച്ചില്ലെങ്കില്‍ നിലപാട് കർശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.
‘ടിപ്പർ ലോറിയുടെ മുകളിലേക്ക് ഭാരമൊന്നും നോക്കാതെ ഹിറ്റാച്ചിയില്‍ വാരിയിടുകയാണ്. ലാഭം നോക്കിയാണ് ഇത്തരത്തില്‍ സാധനം കൂടുതല്‍ കൊണ്ടുപോകുന്നത്. പക്ഷേ, ലോറി കുഴിയില്‍ ചാടുമ്പോൾ ഉയർന്ന് നിൽക്കുന്നവ താഴേക്ക് പതിക്കുകയാണ്.തിരുവനന്തപുരത്ത് വിദ്യാർഥി മരണപ്പെട്ട സംഭവത്തിനു കാരണവും അതു തന്നെ. ലോറിയില്‍നിന്ന് താഴേക്ക് പതിച്ച കല്ല് പിറകേ വന്ന യാത്രക്കാരനായ വിദ്യാർഥിയുടെ ദേഹത്ത് വീഴുകയായിരുന്നു.
ഇക്കാര്യത്തില്‍ സർക്കാർ കർശന നടപടി സ്വീകരിക്കും. മനുഷ്യ ജീവന് വില കല്പ്പിക്കണം. നല്ല ലൈസൻസ് നല്‍കണമെന്ന് പറയുമ്ബോള്‍ അത് പാടില്ലെന്ന നിലപാടുള്ളവരുണ്ട്. അത് മോശമാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ലോറിയില്‍ അമിതമായ സാധനം കയറ്റിവെച്ചു കൊണ്ടുപോകുന്നതും ചെറിയ പാറക്കഷ്ണങ്ങള്‍ മുകളില്‍ വെക്കുന്നതുമൊക്കെ അശ്രദ്ധയാണ്. എന്തുകൊണ്ട് ഡ്രൈവർ മുകളില്‍ കയറി നോക്കിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയൊരു പാറക്കഷ്ണമാണെങ്കില് അവിടെയിരിക്കും. ചെറിയൊരു കഷ്ണമാണ് വിദ്യാർഥിയുടെ മുകളിലേക്ക് വീണത്. അതൊക്കെ ഡ്രൈവറുടെ വീഴ്ചയാണ്. ഡ്രൈവർമാർ കുറച്ചുകൂടി ശ്രദ്ധിക്കണം. തമിഴ്നാട്ടില്‍ നിന്നൊക്കെ വരുന്ന ടിപ്പറുകള്‍ക്കെതിരെ വ്യാപക പരാതിയുണ്ട്. വളരെ ഉച്ചത്തില്‍ പാട്ടൊക്കെ വെച്ച് അമിത വേഗതയിലാണ് വണ്ടിയോടിക്കുന്നത്. മറ്റു വണ്ടികള്‍ ഹോണടിച്ചാല്‍ പോലും അവർ കേള്‍ക്കില്ല’, എന്ന് മന്ത്രി പറഞ്ഞു.