
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി.
ടെക്നോപാർക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആൻ്റണി എന്ന 30കാരനെ ആണ് കഴക്കൂട്ടത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വിസ്റ്റ് നടപടികള്‍ ആരംഭിക്കും. മൃതദേഹത്തിന് സമീപത്തായി ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.



