ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചു; പൊലീസിനെ തള്ളി മാറ്റി പ്രതി ഓടി രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവുമായി പിടികൂടിയ ഇതരസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ടു.

video
play-sharp-fill

ഒഡീഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്.

ഇന്നലെ വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. കഞ്ചാവ് വിൽപനക്കാരനായ ഇയാളിൽ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പോലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.