കഴക്കൂട്ടത്ത് പോലീസിന്റെ പരസ്യ മദ്യപാനം; ദൃശ്യങ്ങൾ പുറത്ത് 

Spread the love

തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ റോഡരികിൽ നിർത്തിയിട്ട വാഹനത്തിനുള്ളിൽ ഡ്യൂട്ടിയിലിരിക്കെ പൊലീസുകാർ പരസ്യമായി മദ്യപിച്ചതായി പരാതി. സിവിൽ വേഷത്തിലുണ്ടായിരുന്ന ആറ് പൊലീസുകാരാണ് കൂട്ടമായി മദ്യപിച്ചതെന്നാണ് വിവരം.

video
play-sharp-fill

മദ്യപിച്ചവരെല്ലാം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരാണെന്ന് പ്രഥമികവിവരം. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനുമുന്നോടിയായാണ് ഇവർ മദ്യപിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വാഹനമോടിച്ചിരുന്ന സിപിഒ ഉൾപ്പെടെ എല്ലാവരും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

മദ്യപാനത്തിനുശേഷം ഇതേ വാഹനത്തിൽ തന്നെ വിവാഹ സൽക്കാരത്തിനായി പോയ ഇവർ, ചടങ്ങ് കഴിഞ്ഞ് വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചുവെന്നും ദൃക്‌സാക്ഷികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group