play-sharp-fill
കാഴ്ച പരിമിതിയുള്ളവർക്ക് ഉമ്മൻ ചാണ്ടി സർക്കാർ ക്ഷേമ പെൻഷൻ 50 ശതമാനം തുക വർദ്ധിപ്പിച്ചു: എൽഡിഎഫ് സർക്കാർ വെട്ടിക്കുറച്ചെന്ന് ബ്ലൈൻഡ്സ് അസോസിയേഷൻ:

കാഴ്ച പരിമിതിയുള്ളവർക്ക് ഉമ്മൻ ചാണ്ടി സർക്കാർ ക്ഷേമ പെൻഷൻ 50 ശതമാനം തുക വർദ്ധിപ്പിച്ചു: എൽഡിഎഫ് സർക്കാർ വെട്ടിക്കുറച്ചെന്ന് ബ്ലൈൻഡ്സ് അസോസിയേഷൻ:

 

സ്വന്തം ലേഖകൻ

കോട്ടയം: കാഴ്ച പരിമിതിയുള്ളവർക്ക് ഉമ്മൻ ചാണ്ടി സർക്കാർ 50 ശമാനം കൂടുതൽ തുക ക്ഷേമപെൻഷൻ അനുവദിച്ചത് പിണറായി സർക്കാർ വെട്ടിക്കുറച്ചതായി ബ്ലൈൻഡ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 5 മാസത്തെ പെൻഷൻ കുടിശികയാണ്. കാഴ്ചയില്ലാത്ത ആയിരങ്ങൾ മരുന്നും ഭക്ഷണവും ഇല്ലാതെ ബുദ്ധിമുട്ടുയൊണന്ന് ഇവർ പറഞ്ഞു.

പി.ടി.തോമസ് ആന്റ് ഉമ്മൻചാണ്ടി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് കാഴ്ച പരിമിതിയുള്ളവർക്ക് നല്കുന്ന വെള്ളവടി കളുടെ വിതരണോദ്ഘാടനം ട്രസ്റ്റ് കോർഡിനേറ്റർ പ്രിൻസ് ലൂക്കോസ് ഇതോടൊപ്പം കോട്ടയം പ്രസ് ക്ലബിൽ നിർവഹിച്ചു. വെളളവടി ആവശ്യമുള്ളവർക്കെല്ലാം വിതരണം ചെയ്യുമെന്ന് ബ്ലൈൻഡ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.പി. തോമസ് മാഷ് , രാജൻ തോമസ്, ബ്ലൈൻഡ് സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ ഇ എ യുസഫ്, ബിജുമോൻ ടി.എസ്. കെ.കെ.സോമസുന്ദരൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.