
സ്വന്തം ലേഖകൻ
കാസർകോട്∙ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബേക്കൽകോട്ട കണ്ടു മടങ്ങിയവർക്കു നേരെ സദാചാര ആക്രമണം. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അബ്ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ് നിസാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് സുഹൃത്തുക്കളെയാണ് നാട്ടുകാർ തടഞ്ഞുവച്ച് ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സംഘത്തിൽ നാലു യുവാക്കളും ഒരു സ്ത്രീയുമാണുണ്ടായിരുന്നത്. ആഹാരം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്.