കാസർകോട് ഫ്ലാറ്റ് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; യുവദമ്പതികൾ അറസ്റ്റിൽ

Spread the love

കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ യുവദമ്പതികൾ അറസ്റ്റിൽ. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു പരിശോധന. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പിമാരായ വിവി മനോജ്, സിഎ അബ്ദുള്‍ റഹീം, മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സന്തോഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അന്‍സാര്‍ എന്നിവര്‍ ഹൊസങ്കടി ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ്‌ലാറ്റ് നമ്പര്‍ 304 ല്‍ നടത്തിയ പരിശോധനയിലാണ് 21 ഗ്രാം എംഡിഎംഎയും 10850 രൂപയും കണ്ടെടുത്തത്. എസ്‌ഐ തോമസ്, എസ്‌സിപിഒമാരായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, സജീഷ്, ഹരീഷ്, വനിതാ സിപിഒ ലിജോ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.