video
play-sharp-fill

സ്വകാര്യ ബസും പഴങ്ങൾ കയറ്റിവന്ന പിക്കറ്റ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ‍ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

സ്വകാര്യ ബസും പഴങ്ങൾ കയറ്റിവന്ന പിക്കറ്റ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ‍ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കാസര്‍കോട്: അമ്പലത്തറ പാറപ്പള്ളിക്ക് സമീപം സ്വകാര്യ ബസ്സും പഴങ്ങള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ചെറുപനത്തടിയിലെ പരേതനായ അബ്ദുല്ല – ഫാത്വിമ ദമ്പതികളുടെ മകന്‍ യൂസഫ് (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊട്ടോടിയിലെ സിയാദിന് (22) പരുക്കേറ്റു.

കുറ്റിക്കോലില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ഷിയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ വാനിനകത്ത് കുടുങ്ങിയ യൂസഫിനെ ഫയര്‍ഫോഴ്സും പൊലീസും പ്രദേശവാസികളുടെ സഹായത്തോടെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാനില്‍ ഉണ്ടായിരുന്ന നാരങ്ങ, മുന്തിരി ഉള്‍പ്പെടെയുള്ള പഴങ്ങള്‍ റോഡില്‍ ചിതറി വീണു. യുവാവ് സംഭവസ്ഥത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.