കാട്ടുപന്നിയെ കൊല്ലുന്നതിന് പ്രതിഫലം പോരന്ന് ഷൂട്ടർമാർ: കടം പറഞ്ഞ പഞ്ചായത്തുകൾ ഇപ്പോഴും തുക നൽകിയിട്ടില്ല: തോക്കിനുള്ള ഉണ്ട സൗജന്യമായി നൽകണമെന്നും ആവശ്യം.

Spread the love

കോട്ടയം : കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാരിന്റെ അനുവാദം ലഭിച്ചെങ്കിലും പ്രതിഫലം പോരാത്തതും, ഉള്ളത് കുടിശികയായതും ഷൂട്ടർമാരെ വെട്ടിലാക്കുന്നു.

video
play-sharp-fill

ഒരു പന്നിയെ വെടിവച്ചു കൊല്ലാൻ 1,500 രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാല്‍ ഇതു വിശ്വസിച്ചു പന്നിയെ വെടിവയ്ക്കാൻ ഇറങ്ങുന്നവർക്കുള്ള നഷ്ടപരിഹാരം മുടങ്ങിക്കിടക്കുകയാണ്.

ജില്ലയില്‍ 20 പഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം. എരുമേലി, മുണ്ടക്കയം, മണിമല, പാമ്പാടി പഞ്ചായത്തുകളില്‍ സ്ഥിതി രൂക്ഷമാണ്. ഇതിന് പുറമെ അഞ്ച് പഞ്ചായത്തുകളില്‍ കാട്ടുപന്നി സാന്നിദ്ധ്യവുമുണ്ട്. പത്തോളം പഞ്ചായത്തുകളില്‍ പ്രതിഫലം കുടിശികയാണെന്ന് ഷൂട്ടർമാർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാക്സി വിളിക്കണം, ബുള്ളറ്റ് ചെലവും കൂടുതല്‍
എവിടെ നിന്നെങ്കിലും വിളി വന്നാല്‍ നാടൻ തോക്ക്, ഡബിള്‍ ബാരല്‍ ഗണ്‍ തുടങ്ങിയ ശക്തിയും വലുപ്പവും കൂടുതലുള്ള തോക്കുകളുമായി ബസുകളിലും മറ്റും കയറി എത്തുക പ്രായോഗികമല്ല. സ്വന്തം വാഹനമോ, ടാക്സികളോ ആശ്രയിച്ചാണ് ഷൂട്ടർമാർ എത്തുന്നത്. ഡബിള്‍ ബാരല്‍ തോക്കില്‍ പന്നിയെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന ബുള്ളറ്റിന് 200 രൂപയാണ് വില.

കാടുകളിലും ചതുപ്പ് സ്ഥലങ്ങളിലും മറ്റും പതിയിരിക്കുന്ന പന്നികളെ വീഴ്ത്താൻ ഒന്നിലധികം ബുള്ളറ്റുകള്‍ വേണ്ടി വരും. എറണാകുളം, റാന്നി, പാലാ എന്നിവിടങ്ങളിലെ ആർമറികളില്‍ ചെന്നു വില കൊടുത്തു വാങ്ങുന്ന ബുള്ളറ്റുകള്‍ ഉപയോഗിച്ച്‌ പന്നിയെ വെടിവച്ചു കൊന്നാല്‍ വണ്ടിക്കൂലി പോലും ലഭിക്കാറില്ല.

പന്നിയെ കൊല്ലാൻ 1500 രൂപ
” റിസ്ക് എടുത്ത് പന്നിയെ വെടിവയ്ക്കാൻ പോകുമ്പോള്‍ പ്രതികൂല സാഹചര്യങ്ങളില്‍ പന്നിയെ വീഴ്ത്താൻ പറ്റിയില്ലെങ്കില്‍ ചുറ്റും പരിഹാസച്ചിരിയാണ്. തോക്കിനുള്ള ഉണ്ട സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെടുന്നില്ല.