video
play-sharp-fill
ഒന്നരക്കോടിയുടെ ജ്വല്ലറി കവർച്ച : ഉടമയുടെ തിരക്കഥ പൊളിയുന്നു ; ഇൻഷുറൻസ് തുക കൈക്കലാക്കാനുള്ള ഉടമയുടെ തന്ത്രമെന്ന് പൊലീസ്

ഒന്നരക്കോടിയുടെ ജ്വല്ലറി കവർച്ച : ഉടമയുടെ തിരക്കഥ പൊളിയുന്നു ; ഇൻഷുറൻസ് തുക കൈക്കലാക്കാനുള്ള ഉടമയുടെ തന്ത്രമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

 

കയ്പമംഗലം: മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസിൽ ജ്വല്ലറി ഉടമയുടെ കള്ളക്കഥ പൊളിഞ്ഞു. ഇൻഷുറൻസ് തുക കൈക്കലാക്കാൻ കവർച്ചക്കഥ ഉടമ കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.

മോഷണം നടന്നെന്ന് പറയുന്ന ഗോൾഡ് ഹേർട്ട് ജ്വല്ലറിയിൽനിന്ന് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉടമ തന്നെ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഉടമയെയും ജീവനക്കാരനെയും രണ്ടുദിവസമായി ചോദ്യം ചെയ്തതിൽ തന്നെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്വല്ലറിയിലെ തറക്കടിയിലെ രഹസ്യഅറ താക്കോൽ ഉപയോഗിച്ചാണ് തുറന്നതെന്ന് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതോടെയാണ് മോഷണക്കഥ നാടകമാണെന്ന സംശയം ബലപ്പെട്ടത്.

അതേസമയം, ജ്വല്ലറിയിൽ വിൽക്കാൻ വെച്ചതായി കാണിച്ച ആഭരണങ്ങൾ സ്വർണമല്ലെന്നും പൊലീസ് കണ്ടെത്തി. ആറ് കിലോ സ്വർണം കടയിലുണ്ടെന്ന് കാണിച്ച് ഉടമ ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നു. ഇത് മൂന്നരക്കോടി രൂപക്ക് ഇൻഷുർ ചെയ്യുകയായിരുന്നു.

കടംകൊണ്ട് പൊറുതിമുട്ടിയപ്പോൾ ഇൻഷുറൻസ് തുക കൈക്കലാക്കാനും വായ്പ അടവുതെറ്റി വന്ന കടബാധ്യതയിൽനിന്ന് രക്ഷപ്പെടാനും നിക്ഷേപകരെ കബളിപ്പിക്കാനുമായാണ് കവർച്ചാനാടകം എന്നാണ് കരുതുന്നത്. അതേസമയം, ചുമർ തുരന്നത് താനല്ലെന്ന വാദത്തിൽ ഉടമ ഉറച്ചുനിൽക്കുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.

കവർച്ചാനാടകവും ഭിത്തി തുരക്കലും ഉടമയുടെ അറിവോടെയാണ് എന്നറിഞ്ഞാൽ പോലും ഇയാൾക്കതിരെ െപാലീസിനെ കബളിപ്പിച്ചതിനുള്ള നിസ്സാര കേസ് മാത്രമാണുണ്ടാവുക. പരാതിക്കാരൻ ജ്വല്ലറി ഉടമായതിനാൽ അയാൾക്കെതിരെ കേസെടുക്കാൻ കോടതിയുടെ പ്രത്യേക അനുമതി വേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.