play-sharp-fill
കൈക്കൂലി കൊടുത്തു കിട്ടിയ ജോലി; വർഷത്തിൽ നാലു മാസത്തിലേറെ വെറുതെയിരുന്ന് ശമ്പളം; വിദ്യാർത്ഥികൾ തോറ്റാലും ജയിച്ചാലും ബാധ്യതകൾ ഒന്നുമില്ല; നാട് നശിക്കുമ്പോൾ കണ്ണിൽ ചോരയില്ലാതെ സർക്കാർ  ഉത്തരവ് കത്തിച്ച് അദ്ധ്യാപകർ

കൈക്കൂലി കൊടുത്തു കിട്ടിയ ജോലി; വർഷത്തിൽ നാലു മാസത്തിലേറെ വെറുതെയിരുന്ന് ശമ്പളം; വിദ്യാർത്ഥികൾ തോറ്റാലും ജയിച്ചാലും ബാധ്യതകൾ ഒന്നുമില്ല; നാട് നശിക്കുമ്പോൾ കണ്ണിൽ ചോരയില്ലാതെ സർക്കാർ ഉത്തരവ് കത്തിച്ച് അദ്ധ്യാപകർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരളം ഇന്ന് ചർച്ച ചെയ്യുന്നത് സാമൂഹ്യ പ്രതിബന്ധതയില്ലാത്ത ഒരു പറ്റം അദ്ധ്യാപകരെപ്പറ്റിയാണ്. കെ.പി എസ്.ടി.എ അദ്ധ്യാപക സംഘടന കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വരെ എത്തിയിരുന്നു. സാമൂഹ്യ പ്രതിബന്ധത തൊട്ടുതീട്ടിയിട്ടില്ലാത്ത അദ്ധ്യാപകരാണ് ഇത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സാലറി ചലഞ്ചിന്റെ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചിരിക്കുന്നത്.


യു.ഡി.എഫ് അനുകൂല അദ്ധ്യാപക സംഘടനയായ കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷനാണ് കൊറോണക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി അദ്ധ്യാപകർ കൂട്ടത്തോടെ സോഷ്യൽ മീഡിയയിൽ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.പി എസ്.ടി.എ എന്ന അദ്ധ്യാപക സംഘടനയിൽ അംഗങ്ങളായ അദ്ധ്യാപകർ എല്ലാവരും എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരാണ്. സാധാരണക്കാർ ദുരിതം അനുഭവിക്കുന്ന ഈ കൊറോണക്കാലത്ത് സർക്കാർ ശമ്പളം വാങ്ങുന്ന ഇവരെല്ലാം ജോലിയ്ക്കു കയറിയത് എങ്ങിനെ ആണെന്നുള്ളതാണ് രസകരം. ലക്ഷങ്ങൾ കൈക്കൂലി നൽകിയാണ് ഈ അദ്ധ്യാപകരിൽ പലരും ജോലി തരപ്പെടുത്തിയിരിക്കുന്നത്. ജോലി ലഭിക്കാൻ ലക്ഷങ്ങൾ യാതൊരു മടിയുമില്ലാതെ എണ്ണി നൽകിയവരാണ് ഇപ്പോൾ സർക്കാരിനും നാടിനും നാട്ടുകാർക്കും പ്രതിസന്ധി വന്നപ്പോൾ ആറു ദിവസത്തെ ശമ്പളം പോലും നൽകാൻ മടിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും സേഫ് സോണിൽ ഉള്ളവരാണ് അദ്ധ്യാപകർ എന്ന ഈ വിഭാഗം. വർഷത്തിൽ രണ്ടു മാസം അവധി. ഓണത്തിനും ക്രിസ്തുമസിനും പത്തു ദിവസം വീതം അവധി. പിന്നീട്, ശനിയും ഞായറും മറ്റെല്ലാ പൊതുഅവധികളും വിശേഷ ദിവസങ്ങളിലും വീട്ടിലിരിക്കാം. ഇത് കൂടാതെ സമരവും, ഹർത്താലും, മഴയും വെയിലും ഏതു പ്രകൃതി ദുരന്തം വന്നാൽ പോലും വീട്ടിൽ നിന്നും പുറത്തിറങ്ങേണ്ട സാഹചര്യവുമില്ല. പക്ഷേ, എന്നാലും സർക്കാർ വച്ചു നീട്ടുന്ന, സാധാരണക്കാരൻ നികുതിപ്പണമായി നൽകുന്ന ശമ്പളത്തിനു കണക്ക് പറയും. നാട്ടിലെ 90 ശതമാനവും പണിയില്ലാതെ പട്ടിണിയെ നോക്കിയിരിക്കുമ്പോൾ, കിട്ടുന്ന ശമ്പളം മുഴുവനായും വേണമെന്നു വാശിപിടിക്കുകയാണ് ഈ അദ്ധ്യാപകർ.