
സംയുക്ത കായികാദ്ധ്യാപക സംഘടന 46-ാമത് സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരി 27, 28, മാർച്ച് 1 കോട്ടയത്ത്
കോട്ടയം: 46-ാമത് സംയുക്ത കായികാധ്യാപക സംഘടനാ സംസ്ഥാന സമ്മേളനം ഫെബ്രുവരി 27, 28 മാർച്ച് 1 തീയതികളിൽ കോട്ടയം റെസ്റ്റ് ഹൗസിൽ സംഘടിപ്പിക്കുന്നു.
ആരോഗ്യ കായിക വിദ്യാഭ്യാസ മേഖലയും കായികാധ്യാപക തൊഴിൽ മേഖലയും നിരവധിയായ പ്രശ്‌നങ്ങളെ നേരിടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ അംഗീകൃത കായികാദ്ധ്യാപക സംഘടനകളായ DPETA, ഡി പിഇടിഎ , കെപിഎസ് പിഇടി എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണ്ണാർത്ഥത്തിൽ വിജയിപ്പിക്കുവാനായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ‘ആരോഗ്യ കായിക വിദ്യാഭ്യാസ’ പദ്ധതിയുടെ നിലവിലുള്ള അവസ്ഥയും, പ്രശ്‌നങ്ങളും ചില സുപ്രധാന നിർദ്ദേശങ്ങളും സമ്മേളനം ചർച്ച ചെയ്യും.
ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യ വിഷയമാക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

150 കുട്ടികളുള്ള ലോവർ പ്രൈമറി (1-4 ക്ലാസുകൾ) വിദ്യാലയങ്ങളിൽ കായികാദ്ധ്യാപക തസ്‌തിക ഉൾപ്പെടുത്തി യോഗ്യരായ കായികാദ്ധ്യാപകരെ നിയമിക്കുക.
അപ്പർപ്രൈമറി (5-7 ക്ലാസുകൾ) KER -കായികാദ്ധ്യാപക തസ്‌തികാമാനദണ്ഡങ്ങൾ ശാസ്ത്രീയവും കാലോചിതവുമായി പരിഷ്‌കരിക്കുക.
ഹൈസ്‌കൂൾ (8-10 ക്ലാസുകൾ) കായികാദ്ധ്യാപക തസ്‌തികാ മാനദണ്ഡങ്ങൾ പുന:ക്രമീകരിക്കുക.
പ്ലസ് 1, പ്ലസ് 2 ക്ലാസുകളിൽ കായികാദ്ധ്യാപക തസ്‌തിക അനുവദിച്ച് ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധമാക്കുക.
തസ്‌തികാ യോഗ്യത കാലോചിതമായി പരിഷ്കരിക്കുക.
തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.
“സ്പെഷ്യലിസ്റ്റ്” – പുനർ നാമകരണം ചെയ്യുക.
ഭിന്നശേഷി സംവരണം കായികാദ്ധ്യാപക തസ്‌തിക ഒഴിവാക്കുക.
കായികാദ്ധ്യാപക സംരക്ഷണ ഉത്തരവ് പുനസ്ഥാപിക്കുക.
കായികാദ്ധ്യാപക പ്രമോഷൻ യാഥാർത്ഥ്യമാക്കുക.
അന്തർ ജില്ലാ സ്ഥലം മാറ്റം; 30% ഉത്തരവ് പുനസ്ഥാപിക്കുക.
കായിക താരങ്ങളുടെ ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുക.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക.
. തസ്തിക അനുവദിച്ച് ജില്ലാ സ്പോട്‌സ് കോഡിനേറ്റർ നിയമനം നടത്തുക.
എന്നീ ആശയങ്ങളിലൂന്നിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
27 ന് 3 മണിക്ക് ഇരു സംഘടനകളുടേയും പ്രസിഡൻ്റുമാർ പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കം കുറിക്കും.
സ്വാഗതസംഘം രക്ഷധികാരി – ജോസിറ്റ് ജോൺ വെട്ടത്തു
ചെയർമാൻ -മാത്യു തൈക്കടവിൽ
വൈ. ചെയർമാൻ – എബി ചാക്കോ ,
കൺവീനർ – ബിജു ദിവാകരൻ,
ജോ. കൺവീനർ – അലൻ മത്തായി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.