video
play-sharp-fill

കയർ താെഴിലാളി ക്ഷേമനിധി ഓൺലൈനിലേക്ക് മാറുന്നു: അംഗങ്ങൾ കുടിശിക അടച്ചു തീർക്കണം:

കയർ താെഴിലാളി ക്ഷേമനിധി ഓൺലൈനിലേക്ക് മാറുന്നു: അംഗങ്ങൾ കുടിശിക അടച്ചു തീർക്കണം:

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതിനാൽ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ വൈക്കം സബ്- ഓഫീസിന്റെ പരിധിയിൽ വരുന്ന കയർ തൊഴിലാളികൾ ഉടനെ തന്നെ ക്ഷേമനിധി ഓഫീസിൽ കുടിശ്ശിക തീർത്ത് അടക്കേണ്ടതാണന്ന് അധികൃതർ അറിയിച്ചു.

കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി വിഹിതം അടവ് ഓൺലൈൻ സംവിധാനത്തിലേക്ക് (അക്ഷയ മുഖാന്തിരം) മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
കയർ തൊഴിലാളി ക്ഷേമനിധിയിലെ വിഹിതം അടക്കുന്ന തൊഴിലാളികളിൽ അധിക വർഷം കുടിശ്ശിക ഉള്ളവരും ഈ വർഷത്തെ വിഹിതം അടക്കാനുള്ളവരും 2025 മാർച്ച്
വരെ ക്ഷേമനിധി വിഹിതം അടക്കേണ്ടവരും ക്ഷേമനിധി വിഹിതം ഉടനെ തന്നെ വൈക്കം ക്ഷേമനിധി ഓഫീസിൽ കുടിശ്ശിക തീർത്ത് അടക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിശ്ശിക അടയ്ക്കാത്ത പക്ഷം ക്ഷേമനിധി അംഗത്വം നഷ്ടപ്പെടുന്നതാണ്. വിഹിതം അടക്കാൻ വരുന്നവർആധാർ കാർഡ് ,ബാങ്ക് പാസ്ബുക്ക് . ക്ഷേമനിധി ബുക്ക് എന്നിവ കയ്യിൽ കരുതേണ്ടതാണെന്ന് സബ് ഓഫീസർ അറിയി ച്ചു .