video
play-sharp-fill

കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Spread the love

 

സ്വന്തം ലേഖിക

പാലക്കാട് : കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് ഇരട്ടയാലിൽ ശങ്കരത്തുകാട് സ്വദേശി രാമചന്ദ്രന്റെയും ലതയുടെയും മകനും മരുതറോഡ് എൻഎസ്എസ് സ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുമായ അതുൽ ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചു. കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group