
കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മീന്‍കറിയില്‍ നിന്നാണ് വിഷബാധയുണ്ടായതെന്ന് സംശയം; നഗരസഭ കൗണ്‍സിലര്‍മാര്‍ ഉൾപ്പെടെയുള്ളവർക്ക് വിഷബാധയേറ്റു
സ്വന്തം ലേഖകൻ
ആലപ്പുഴ: കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്.
കഴിഞ്ഞദിവസമാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.
Third Eye News Live
0