കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ഡ്രൈ​വ​റെ ആക്രമിച്ചു ;കായംകുളത്ത് നാ​ല് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കാ​യം​കു​ളം : കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നാ​ല് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. പെ​രി​ങ്ങാ​ല ബി​ജു ഭ​വ​ന​ത്തി​ല്‍ ബി​ജു (48), കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം പ​ന്ത​പ്ലാ​വി​ല്‍ പ​ടീ​റ്റ​തി​ല്‍ ഷാ​ബു (48), പു​ള്ളി​ക്ക​ണ​ക്ക് ശ​ബ​രി ഭ​വ​ന​ത്തി​ല്‍ ശ​ര​ത് വി​ജ​യ​ന്‍ (32), പാ​ല​മേ​ല്‍ പ​ണ​യി​ല്‍ ക​ള​പ്പാ​ട്ട് തെ​ക്ക​തി​ല്‍ എ​ബി (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടാം കു​റ്റി​ക്ക് വ​ട​ക്ക് 14ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ത​ക​രാ​റാ​യ ബ​സ് ന​ന്നാ​ക്കാ​ന്‍ മാ​വേ​ലി​ക്ക​ര വ​ര്‍​ക്ക്​ ഷോ​പ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ഹ​ന​ത്തി​ലെ​ത്തി​യ അ​ക്ര​മി​സം​ഘം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​സ്.​ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വി​നോ​ദ്, പോ​ലീ​സു​കാ​രാ​യ ശി​വ​കു​മാ​ര്‍, സ​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.