കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പ്; കായംകുളം നഗരസഭ കൗണ്‍സിലറും മാനേജറും അറസ്റ്റില്‍ 

Spread the love

കായംകുളം: വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റി മുൻ പ്രസിഡന്റും കായംകുളം നഗരസഭ കൗണ്‍സിലറുമായ നുജുമുദ്ദീൻ ആലുംമൂട്ടിലിനെയും (65) സൊസൈറ്റിയുടെ ചാരുംമൂട് ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്ന കായംകുളം കീരിക്കാട് ഹരിശ്രീ വീട്ടില്‍ ഹരികുമാറിനെയും (53) പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് പോലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തിയത്.

video
play-sharp-fill

2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ നുജുമുദ്ദീൻ പ്രസിഡന്റായിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച വ്യാപാരികളും സാധാരണക്കാരും കാലാവധി കഴിഞ്ഞിട്ടും തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് പരാതിയുമായി രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഏകദേശം 6.18 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സഹകരണ വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. നൂറനാട് സ്റ്റേഷനില്‍ മാത്രം 18 കേസുകള്‍ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നിലവില്‍ പ്രതികള്‍ മാവേലിക്കര സ്പെഷല്‍ സബ് ജയിലിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group