കായംകുളത്ത് വിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കായംകുളം: വിദ്യാർഥിനിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ട വടക്കതിൽ രാജേന്ദ്രപ്രസാദ്– സന്ധ്യ ദമ്പതികളുടെ മകൾ അന്നപൂർണ (14) യെയാണ് കൃഷ്ണപുരം സാംസ്കാരിക നിലയത്തിലെ ജലാശയത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചര മുതൽ അന്നപൂർണയെ കാണാനില്ലായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ ഇന്നു രാവിലെ എട്ടു മണിക്കാണു മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളം സെന്റ് മേരീസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റും.