
ആലപ്പുഴ: കായംകുളത്ത് അയൽവാസിയുടെ മർദനമേറ്റ മധ്യവയസ്കൻ മരിച്ചു. കാരക്കോണം സ്വദേശി സജി (49) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് സജിയെ അയൽവാസിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. അയൽവാസിയുടെ കുഞ്ഞിന്‍റെ കൈ ചെയ്ൻ കാണാതായിരുന്നു.
തുടർന്ന് ഇതുമായി ബന്ധപ്പെട്ട് സജിയെ ചോദ്യം ചെയ്ത കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മർദനമേറ്റ് കുഴഞ്ഞു വീണ സജിയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.