video
play-sharp-fill
സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം മര്‍ദ്ദിച്ചു; കായംകുളത്ത് സിപിഐ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്; ഒളിവില്‍ പോയ ഷമീര്‍ റോഷനെതിരെ പാര്‍ട്ടിയില്‍ നിന്ന് നടപടിക്ക് സാധ്യത

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ നിരന്തരം മര്‍ദ്ദിച്ചു; കായംകുളത്ത് സിപിഐ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്; ഒളിവില്‍ പോയ ഷമീര്‍ റോഷനെതിരെ പാര്‍ട്ടിയില്‍ നിന്ന് നടപടിക്ക് സാധ്യത

സ്വന്തം ലേഖിക

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷമീര്‍ റോഷനും ബന്ധുക്കള്‍ക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഭാര്യ ഇഹ്സാന പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഷമീര്‍ റോഷന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷമീര്‍ റോഷനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡനത്തിന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ ഇഹ്സാന കായംകുളം പൊലീസിനെ സമീപിച്ചത്. ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു എന്നും പരാതിയിലുണ്ട്.

ഇഹ്സാന കായംകുളം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയും തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. ഈ പരാതിയിലാണ് സിപിഐ കായംകുളം ചിറക്കടവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഷമീര്‍ റോഷനും ബന്ധുക്കള്‍ക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പരാതി നല്‍കിയ അന്ന് മുതല്‍ ഷമീര്‍ റോഷന്‍ ഒളിവിലാണ്. മൂന്നുവര്‍ഷം മുൻപായിരുന്നു ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഷമീര്‍ റോഷന്‍ നിരന്തരം പീഡിപ്പിക്കുന്നു എന്നാണ് പരാതി.

ഭര്‍ത്താവിന് പുറമേ ഭര്‍തൃമാതാവും സഹോദരിയുമാണ് കൂട്ടു പ്രതികള്‍. ഷമീര്‍ റോഷനെതിരെ പാര്‍ട്ടിയില്‍ നിന്ന് നടപടി ഉണ്ടാകാനാണ് സാധ്യത.