
പാലക്കാടിനു പിന്നാലെ കായംകുളത്തും എടിഎമ്മിൽ കൃത്രിമം നടത്തി രണ്ട് ലക്ഷത്തോളം രൂപ കവർന്നു; പണം പിൻവലിക്കുമ്പോൾ മെഷീന്റെ ഡിസ്പെൻസർ ഭാഗം കൈ കൊണ്ട് അമർത്തിപ്പിടിച്ച് ട്രാൻസാക്ഷൻ ഫെയിൽഡ് ആക്കും; കോമ്പൻസേഷനായി ബാങ്കിൽ നിന്ന് പണം കൈപ്പറ്റുന്നതാണ് രീതി; പിടിയിലായത് ഹരിയാന സ്വദേശിയായ മുപ്പതുകാരൻ
സ്വന്തം ലേഖകൻ
കായംകുളം: പാലക്കാടിനു പിന്നാലെ കായംകുളത്തും എടിഎമ്മിൽ കൃത്രിമം നടത്തി രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതി പിടിയിൽ. ഹരിയാന പാനിപ്പത്ത് ജില്ലയിൽ ക്യാപ്റ്റൻ നഗർ സ്വദേശി സൊഹൈൽ (30) ആണ് അറസ്റ്റിലായത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കായംകുളം ടൗൺ ബ്രാഞ്ചിന്രെ കീഴിലുള്ള കായംകുളം മുത്തൂറ്റ് ബിൽഡിംഗിൽ സ്ഥാപിച്ചിരിക്കുന്ന എടിഎം മെഷീനിൽ നിന്നുമാണ് പ്രതി പണം പിൻവലിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഏഴ് വരെയുള്ള ദിവസങ്ങളിൽ പല തവണകളായി വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് കൃത്രിമം നടത്തി 2,17,000 രൂപ ഇയാൾ കവർന്നു എന്നാണ് കേസ്. എടിഎം കാർഡ് ഉപയോഗിച്ച്
പണം ഡെപ്പോസിറ്റ് ചെയ്യാനും പിൻവലിക്കാനും സാധിക്കുന്ന മെഷീനിൽ
പണം പിൻവലിക്കുമ്പോൾ മെഷീന്റെ ഡിസ്പെൻസർ ഭാഗം കൈ കൊണ്ട് അമർത്തിപ്പിടിച്ച് കൃത്രിമം നടത്തി, ട്രാൻസാക്ഷൻ ഫെയിൽഡ് ആക്കി പണം അപഹരിച്ചെടുക്കുകയാണ് ഇയാളുടെ രീതി. പിന്നീട് ട്രാൻസാക്ഷൻ ഫെയിൽഡ് ആയതിന്റെ കോമ്പൻസേഷനായി 6100 രൂപ ഇയാൾ ബാങ്കിൽ നിന്നും കൈപ്പറ്റുകയും ചെയ്തു.
ഇത്തരത്തിൽ മൊത്തം 2,23,100 രൂപയാണ് ഇയാൾ അപഹരിച്ചെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളുടെ വീഡിയോ ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടെടുത്ത് കായംകുളത്ത് വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് പര്തി പിടിയിലായത്.