കായൽ കയ്യേറിയെന്നാരോപിച്ച് റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട ബി ജെ പി നേതാവിനെതിരേ കുമരകം പോലീസ് കേസെടുത്തു.

Spread the love

കുമരകം: വേമ്പനാട്ട് കായൽ കയ്യേറി സ്വകാര്യ റിസോർട്ട് നിർമ്മാണം നടത്തിയെന്ന് ആരോപിച്ച് റിസോർട്ട് ഉടമയെ പണം ആവശ്യപ്പെട്ടു ഭീഷണി പെടുത്തിയ ബിജെപി നേതാവിനെതിരെ കുമരകം പോലിസ് കേസ് രജിസ്റ്റർ ചെയ്തു. ബിജെ പി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസനെതിരേയാണ് കുമരകം പോലീസ് കേസെടുത്തത്.

ഏതാനും ആഴ്ചകൾക്ക് മുൻപ് കുമരകം ലേക്ക് റിസോർട്ട് കായൽ കൽക്കെട്ട് കയ്യേറി നിർമ്മാണ പ്രവർത്തനം നടത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം

വിവാദമായപ്പോൾ കുമരകം പഞ്ചായത്ത് സ്റ്റേ നൽകുകയും നിർമാണ പ്രവർത്തനം താൽകാലികമായി നിർത്തി വയ്ക്കുകയും ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.ബി ജെ പി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തുകയും പണം തന്നില്ലെങ്കിൽ റിസോർട്ട് തല്ലി പൊളിക്കുമെന്നും പറഞ്ഞതായി കാണിച്ചാണ് റിസോർട്ട് അധികാരികൾ പരാതി നൽകിയത്.

അഭിലാഷ് ശ്രീനിവാസൻ
ആദ്യം നേരിട്ട് റിസോർട്ടിൽ എത്തി പണം ആവശ്യപ്പെട്ടു. അതിൽ വഴങ്ങാതെ വന്നപ്പോൾ ബിജെപി കുമരകം മണ്ഡലം പ്രസിഡന്റിന്റെ ലെറ്റർ പാടിൽ ഭീഷണി .കത്ത് റിസോർട്ടിന് നൽകിയതായും പരാതിയിൽ പറയുന്നു