തേങ്ങാ മോഷണം ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

Spread the love

 

കായംകുളം: തേങ്ങ മോഷ്ടിച്ചത് ചോദ്യം ചെയ്‌ത മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കായംകുളം പുള്ളിക്കണക്ക് സ്വദേശി നൗഫലാണ് (30) അറസ്റ്റിലായത്. പുള്ളിക്കണക്ക് സ്വദേശി പ്രകാശിന്റെ പറമ്പിൽ നിന്നാണ് പ്രതി സ്ഥിരമായി തേങ്ങ മോഷ്ടിച്ചിരുന്നത്.

 

ഇത് ചോദ്യം ചെയ്‌തതിലുള്ള വിരോധത്താൽ പ്രകാശിനെ ഇൻ്റർലോക്ക് കട്ടക്ക് മർദ്ദിക്കുകയായിരുന്നു. വാരിയെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ  എച്ച്.എച്ച്.വൈ.എസ് സ്കൂളിന് സമീപമായിരുന്നു സംഭവം.

 

അതേസമയം നൗഫലിനെതിരെ പ്രദേശവാസികൾ ഇതിന് മുൻപും പരാതി നൽകിയതായി പോലീസ് പറഞ്ഞു  സി.ഐ അരുൺ ഷായുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ അരുൺ, അശോക്, സജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത‌ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group