play-sharp-fill
വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു; 25,000 രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടമ്മ; ആകെയുള്ള  വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായി കുടുംബം

വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹ്യവിരുദ്ധർ തീയിട്ടു നശിപ്പിച്ചു; 25,000 രൂപയോളം നഷ്ടം സംഭവിച്ചതായി വീട്ടമ്മ; ആകെയുള്ള വരുമാനം നിലച്ചതോടെ പ്രതിസന്ധിയിലായി കുടുംബം

സ്വന്തം ലേഖകൻ

കായംകുളം: വിധവയായ വീട്ടമ്മയുടെ പെട്ടിക്കട സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. കായംകുളം ചേരാവള്ളിയിലാണ് സംഭവം. ചേരാവള്ളി സനൽ ഭവനത്തിൽ രോഹിണിയുടെ വഴിയോരത്ത് പ്രവർത്തിച്ചിരുന്ന പെട്ടിക്കടയും അനുബന്ധ സാധനങ്ങളുമാണ് നശിപ്പിച്ചത്. 25,000 രൂപയോളം നഷ്ടമുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അഞ്ചുവർഷം മുമ്പ് രോഹിണിയുടെ ഭർത്താവ് മരണപ്പെട്ടപ്പോൾ ഉപജീവനത്തിനായാണ് ചെറിയ പെട്ടിക്കട തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു ഇവരുടെ കുടുംബത്തിന് ആകെയുള്ള ആശ്രയം. സംഭവദിവസം രാത്രി അതുവഴി പോയവരാണ് കട കത്തുന്നതുകണ്ട് അഗ്നിരക്ഷ സേനയെ വിവരം അറിയിച്ചത്.

സംഭവത്തിൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ കണ്ടെത്താൻ നടപടികൾ ഉണ്ടാകണമെന്ന് പ്രസിഡൻറ് ബിദു രാഘവൻ ആവശ്യപ്പെട്ടു.