കായൽ കയ്യേറ്റത്തിന്റെ പേരിൽ 5 ലക്ഷം ചോദിച്ച് ഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെതിരേ കേസെടുത്തിട്ടും തുടർ നടപടിയില്ല: പ്രതിഷേധിച്ച് കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റി

Spread the love

കുമരകം : റിസോർട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് ബിജെപി നേതാവിനെതിരേ കേസെടുത്തിട്ട് തുടർ നടപടി സ്വീകരിക്കാത്തതിൽ കോൺഗ്രസ് കുമരകം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.

കുമരകം ലേക്ക് റിസോർട്ടിൽ കായൽ കയ്യേറ്റം ഉണ്ടെന്ന് ആരോപിച്ച് ബിജെപി മണ്ഡലം പ്രസിഡണ്ട് അഭിലാഷ് ശ്രീനിവാസൻ 5 ലക്ഷം രൂപ അനധികൃതമായി ആവശ്യപ്പെട്ട് ഹോട്ടലിൽ എത്തി മാനേജർ ഉൾപ്പെടെയുള്ള ജോലിക്കാരെ

ഭീഷണിപെടുത്തുകയും പണം നൽകിയില്ലെങ്കിൽ ഹോട്ടൽ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ മാനേജ്മെൻറ് കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും 25.06.2025ൽ 0684 നമ്പർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്നാണ് അറിയുവാൻ കഴിഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഇതിനെതിരെ കഴിഞ്ഞ ദിവസം വൈകുന്നേരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രതിഷേധയോഗം ചേർന്നു. മണ്ഡലം പ്രസിഡണ്ട് സി ജെ സാബു അധ്യക്ഷത വഹിച്ചു