video
play-sharp-fill

സിനിമാ നിരൂപകന്‍ കൗശിക് അന്തരിച്ചു

സിനിമാ നിരൂപകന്‍ കൗശിക് അന്തരിച്ചു

Spread the love

സ്വന്തം ലേഖിക

കൊച്ചി :സിനിമാ നിരൂപകനും ട്രാക്കറുമായ കൗശിക് എൽ എം അന്തരിച്ചു. 36 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു കൗശിക്. അദ്ദേഹത്തിന്റെ മരണത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരക്കൊണ്ട, കീർത്തി സുരേഷ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇത് വളരെ ഹൃദയ ഭേതകമാണ്. ഈ വാർത്ത സത്യമാവരുതെ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബം ഈ ഘട്ടത്തിലൂടെ എങ്ങനെയാണ് കടന്നു പോകുന്നതെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല.

എനിക്ക് നിങ്ങളെ കൂടുതല്‍ പരിചയം ട്വിറ്ററിലൂടെയാണ്, കുറച്ച് വ്യക്തിപരമായി ഇടപെട്ടു. നിങ്ങള്‍ എപ്പോഴും എന്നോട് സ്‌നേഹവും കരുതലും കാണിച്ചു,’ എന്നാണ് ദുല്‍ഖര്‍ കൗശിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയത്.