video
play-sharp-fill

കവചം പരീക്ഷണം: പ്രകൃതി ദുരന്ത മുന്നറിയിപ്പ്, നാളെ കോട്ടയം ജില്ലയിലെ പലയിടങ്ങളിലും സൈറൺ മുഴങ്ങും

കവചം പരീക്ഷണം: പ്രകൃതി ദുരന്ത മുന്നറിയിപ്പ്, നാളെ കോട്ടയം ജില്ലയിലെ പലയിടങ്ങളിലും സൈറൺ മുഴങ്ങും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവച (KaWaCHaM) ത്തിന്റെ പ്രവർത്തനപരീക്ഷണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ സൈറണുകളുടെ പ്രവർത്തന പരീക്ഷണം ചൊവ്വ (ജൂൺ 11) നടക്കുമെന്നു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

സംസ്ഥാനത്താകെ 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണം വിവിധ സമയങ്ങളിലായി നടത്തുമെന്ന് കേരള ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതു തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിൽ നാട്ടകം ഗവ. എച്ച്. എസ്/വി.എച്ച്.എസ്.എസ്., പൂഞ്ഞാർ എൻജിനീയറിങ് കോളജ്, അടുക്കം ഗവ. ഹൈസ്‌കൂൾ, പാലാ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണമായിരിക്കും ചൊവ്വാഴ്ച നടക്കുക.