video
play-sharp-fill

പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദ്ദിച്ച് അവശയാക്കി ; കോമയിലായിരുന്ന ഇരുപത്തൊന്നുകാരി സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം മരണപ്പെട്ടു ; കുറ്റബോധത്താൽ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പൂർണ്ണ ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദ്ദിച്ച് അവശയാക്കി ; കോമയിലായിരുന്ന ഇരുപത്തൊന്നുകാരി സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം മരണപ്പെട്ടു ; കുറ്റബോധത്താൽ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു : ഭർത്താവിന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് പൂർണ്ണ ഗർഭിണിയായിരുന്ന 21കാരി മരണപ്പെട്ടു.സിസേറിയനിലൂടെ ഒരു ആൺകുഞ്ഞിനു ജന്മം നൽകിയ ശേഷമാണ് യുവതി മരിച്ചത്.ഗാരേജ് മെക്കാനിക്കായ നാഗരാജിന്റെ ഭാര്യ കാവ്യയാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ് കോമയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ് ഭർത്താവ് നാഗരാജ് ആത്മഹത്യ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുമകൂരു ജില്ലയിലെ കുനിഗൽ താലൂക്കിൽവെച്ച് സംഭവം. മദ്യപാനിയായ നാഗരാജ് സ്ഥിരം കാവ്യയെ മർദ്ദിക്കുമായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. സംഭവം നടന്ന ദിവസം രാവിലെ ഏഴുമണിയോടെ മദ്യലഹരിയിലെത്തിയ നാഗരാജ് കാവ്യയെ മർദ്ദിക്കുകയും കാവ്യ അബോധാവസ്ഥയിലായി നിലത്തേക്ക് വീഴുകയും ചെയ്തു.തുടർന്ന് അയൽക്കാരാണ് കാവ്യയെ നഗരത്തിലെ വാണിവിലാസ് ആശുപത്രിയിലെത്തിച്ചത്.അബോധാവസ്ഥയിലായിരുന്ന കാവ്യയെ എംആർഐ സ്‌കാനിങ്ങിനു വിധേയമാക്കി.തുടർന്ന് കുഞ്ഞിനെ അമ്മയിൽ നിന്ന് വേർപ്പെടുത്താൻ സിസേറിയനു വിധേയയാക്കി.

തലച്ചോറിൽ അമിത രക്തസ്രാവം ഉള്ളതായി തിരിച്ചറിഞ്ഞെങ്കിലും മണിക്കൂറുകൾക്കുള്ളിൽ കാവ്യ മരണപ്പെടുകയായിരുന്നു. ഗർഭകാലത്ത് കാവ്യയ്ക്ക് അമിത രക്ത സമ്മർദ്ദം ഉണ്ടയിരുന്നതായും ഡോക്ടർമാർ അറിയിച്ചു.മരണ വിവരം കാവ്യയുടെ സഹോദരൻ നാഗരാജിനെ ഫോൺവിളിച്ചറിയിച്ചെങ്കിലും ഉടൻ സ്ഥലത്തെത്താമെന്ന് പറഞ്ഞ നാഗരാജ് വഴിയരികിലെ മരക്കൊമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു.