കോട്ടയം കവണറ്റിൻകര ടുറിസം ജലോത്സവം ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവർ ചുമതലയേറ്റു

Spread the love

കുമരകം:വിരിപ്പുകാല ശ്രീ നാരായണ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന 37-മത് കവണറ്റിൻകര ടുറിസം ജലോത്സവം ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവർ ചുമതല ഏറ്റെടുത്തു.

ഇന്നലെ പി ബി അശോകന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ കമ്മറ്റിയിൽ വെച്ച് നിയുക്ത പ്രസിഡന്റ്‌ എം.കെ പൊന്നപ്പൻ, ജനറൽ സെക്രട്ടറി ബാബു ഉഷസ്, വൈസ്

പ്രസിഡന്റുമാരായി പി ബി അശോകൻ, എ എസ് മോഹൻദാസ്, അശോകൻ കരിമഠം, ജോയിന്റ് സെക്രട്ടറിമാരായി സി.കെ വിശ്വൻ, പി.വി പ്രസേനൻ, ബൈജു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റുചിറ, കെ.എസ് ഷാനവാസ്‌ഖാൻ എന്നിവരും, ട്രഷറായി സാന്റപ്പനും പബ്ലിസിറ്റി കൺവീനറായി സജീവും ചുമതലയെറ്റു. 37 മാത് വള്ളംകളി ഏറ്റവും വിപുലമായ രീതിയിൽ നടത്തുവാൻ പുതിയ ഭാരവാഹികളുടെ യോഗം തീരുമാനമെടുത്തു.

കുമരകത്തേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ഓണക്കാലത്ത് ആകർഷിക്കുക എന്നതാണ് ലക്ഷ്യം. കൂടുതൽ കളി വള്ളങ്ങളെ ഉൾപ്പെടുത്തി നല്ല രീതിയിലുള്ള മത്സരം കാഴ്ചവെക്കുന്ന മത്സരമാക്കി ടുറിസം ജലോത്സവത്തെ മാറ്റുവാൻ ആണ് കമ്മറ്റി തീരുമാനം.