അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായി; കവടിയാർ കൊട്ടാരത്തിൽ രണ്ട് കോടി രൂപയുടെ മോഷണം, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. രണ്ട് കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയെ തുടർന്ന് പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

അലമാരയിൽ സൂക്ഷിച്ചിരുന്ന നിരവധി സ്വർണാഭരണങ്ങളും വിലയേറിയ ആഭരണസമുച്ചയങ്ങളും നഷ്ടമായതായി പരാതിയിൽ വ്യക്തമാക്കുന്നു. പവിഴവും സ്വർണ്ണമുത്തുകളും ചേർന്ന ചെയിൻ, പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം, കറുത്ത മുത്തും സ്വർണ്ണമുത്തും ചേർന്ന പാദസ്വരം, ഇല ഡിസൈനോടുകൂടിയ വളകൾ, പിരിവളകൾ, ചുവപ്പ് കല്ല് പതിച്ച വലിയ കമ്മൽ, പച്ചയും വെള്ളയും ഇനാമൽ പതിച്ച സ്വർണ്ണപതക്കം എന്നിവ ഉൾപ്പെടെ നിരവധി ആഭരണങ്ങളാണ് മോഷണം പോയത്.

ഇതിനുപുറമെ സ്വർണ്ണ കുഴിമിന്നുമാല, പച്ചക്കല്ല് പതിച്ച നാഗപട കമ്മൽ-മാല-പതക്കം സെറ്റ്, സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച ഒഴുക്കൻ വളകൾ, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണപതക്കവും ചെയിനും, ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് കുതിരപ്പവൻ നാണയങ്ങളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണം നടന്ന സാഹചര്യങ്ങളും പ്രതികളെ കുറിച്ചും വ്യക്തമാക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.