play-sharp-fill
പട്ടിണി മരണം – കടുത്തുരുത്തി പഞ്ചായത്ത് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം :ജോഷി ഫിലിപ്പ്

പട്ടിണി മരണം – കടുത്തുരുത്തി പഞ്ചായത്ത് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം :ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ

കടുത്തുരുത്തി: ലോക്ക്ഡൗൺ മൂലം ജോലി ഇല്ലാതായ ഹോട്ടൽ ജീവനക്കാരൻ കാശാംകാട്ടിൽ രാജുവിൻ്റെ മരണത്തിന് കാരണക്കാരായ പഞ്ചായത്ത് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സർക്കാർ മുന്നൊരുക്കങ്ങളില്ലാതെ ധൃതിയിൽ നടപ്പാക്കിയ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി മൂലം തൻ്റെ കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുവാൻ രാജുവിന് കഴിയാതിരുന്നതും, മാസങ്ങളായി വീട് വാടക നൽകാൻ ഞാൻ കഴിയാതിരുന്നതും രാജുവിൻ്റെ മരണത്തിന് കാരണമായി.

സ്വന്തമായി വീടില്ലാതിരുന്ന രാജുവിൻ്റെ കുടുംബം പലപ്രാവശ്യം പഞ്ചായത്ത് അധികാരികളെ സമീപിച്ച് വീട് നിർമ്മാണത്തിനുള്ള സഹായം തേടിയെങ്കിലും പഞ്ചായത്ത് അധികൃതരുടെ സ്വജനപക്ഷപാതം മൂലം അപേക്ഷ പരിഗണിക്കപ്പെട്ടില്ല.

രാജുവിൻ്റെ കുടുംബത്തെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് അടിയന്തരമായി ആയി 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുകയും, രാജുവിൻ്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുകയും, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുകയും ചെയ്യണമെന്ന് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ഈ സമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏറ്റെടുത്ത് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജോഷി ഫിലിപ്പ് പ്രഖ്യാപിച്ചു.

മണ്ഡലം പ്രസിഡൻറ് ശ്രീ പീറ്റർ മ്യാലിപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ നടന്ന ധർണ്ണാ സമരത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ ബേബി തൊണ്ടാംകുഴി, ഡിസിസി ജനറൽ സെക്രട്ടറി എം എം ദിവാകരൻ നായർ, എം.കെ.സാംബുജി, സി.കെ.ശശി, രത്നകുമാരി പാട്ടത്തിൽ, മധു എബ്രഹാം, സാജൻ കരോട്ട്, കിഷോർ വർഗ്ഗീസ്, പി.വി.തോമസ്, രാജു അരുണാശ്ശേരി, വർഗീസ് വാക്കേപ്പറമ്പിൽ, ടോമി നിരപ്പേൽ, രാജു മൂപ്പനത്ത്, മാത്യു പായിക്കാട്ട്, സണ്ണി തോമസ്, വിജയപ്പൻ ആരിശ്ശേരി, പി.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.