play-sharp-fill
കാട്ടുപോത്ത് ആക്രമണം വിവാദമായതിന് പിന്നാലെ കെസിബിസിയെ വിമര്‍ശിച്ചത് മയപ്പെടുത്തി വനംമന്ത്രി

കാട്ടുപോത്ത് ആക്രമണം വിവാദമായതിന് പിന്നാലെ കെസിബിസിയെ വിമര്‍ശിച്ചത് മയപ്പെടുത്തി വനംമന്ത്രി

സ്വന്തം ലേഖകൻ

കോഴിക്കോട് : കാട്ടുപോത്ത് ആക്രമണം വിവാദമായതിന് പിന്നാലെ കെസിബിസിയെ വിമര്‍ശിച്ചത് മയപ്പെടുത്തി വനംമന്ത്രി.

താന്‍ ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. വിലപേശല്‍ സമരം പാടില്ലെന്നാണ് താന്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത്തരം സമരത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് കെസിബിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ അത് തനിക്ക് ഊര്‍ജ്ജം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടുപോത്ത് നാട്ടിലിറങ്ങി ആളെ കൊല്ലുന്നത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. മയക്കുവെടിവെച്ച്‌ പിടികൂടി അരിക്കൊമ്ബനെ മാറ്റിയതുപോലെ മാറ്റുക എന്നാണ് കരുതുന്നത്. എന്നാല്‍ അപ്പോള്‍ കോടതി ഇടപെടും. അതുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് പോകാന്‍ വനംവകുപ്പിന് കഴിയാത്തത്.

മൃതദേഹം ഉപയോഗിച്ച്‌ വിലപേശല്‍ സമരം നടത്തിയില്ല എന്ന ബിഷപ്പിന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. സംഘര്‍ഷ രഹിതമായി സമരങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കെസിബിസി നിലപാട് വ്യക്തമാക്കിയതിന് നന്ദി. കെസിബിസിക്ക് പ്രകോപനപരമായ നിലപാട് ഇല്ലെന്ന് വ്യക്തമായി. ആരൊക്കെയാണ് സമരത്തിന് പിന്നിലെന്ന് വ്യക്തമല്ല. ജനത്തെ വെച്ച്‌ ചര്‍ച്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞു. ബിഷപ്പുമായുള്ളത് നല്ല സൗഹൃദമാണ്. അതിപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :