കാറ്റും മഴയും അയ്മനത്ത് മരം വീണ് വീടിന് തകരാർ

Spread the love

 

അയ്മനം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരംവീണ് ഒരു വീട് ഭാഗികമായി തകർന്നു. രാത്രി 11 മണിയോടെയായിരുന്നു അപകടം.തുമ്പലശേരി സി.ടി. ജോണിന്റെ (കോനായി) വീടിനു മുകളിലേക്കാണ് മരം വീണത്.

വൈദ്യുതി ഇല്ലാതിരുന്ന സമയത്തായിരുന്നു മരം വീണത്. അയൽവാസിയുടെ പറമ്പിലെ ചെമ്പക മരമാണ് കടപുഴകി വീണത്.

വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു. ശക്തമായ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വലിയഅപകടം ഒഴിവായി. രക്ഷാപ്രവർത്തനത്തിന് നാട്ടുകാരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group