കോടയം: സർക്കാർ വാർഷികാഘോഷ പരിപാടിക്കിടെ കാറ്റിൽ എൽഇ
എൽഡി ടിവി താഴെ വീണ് 2 പേർക്ക് പരിക്ക്. സർക്കാരിൻ്റെ നാലാംവാർഷികത്തോടനുബന്ധിച്ച് കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന എൽഡിഎഫ്
മഹായോഗ ത്തിടെ ഉണ്ടായ ശക്തമായ കാറ്റിലാണ് ടി വി താഴെ വീണത്. വേദിക്ക് പുറത്തു നിൽക്കുന്നവർക്ക് കാണാനായി വച്ചിരുന്ന ടിവികളിൽ ഒന്നാണ് താഴെ വീണത്. പരിക്കേറ്റവരെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
4 മണിയോടെ വീശിയ കാറ്റ് പലയിടത്തും നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് സ്റ്റേജിൽ നടക്കുമ്പോഴാണ് ടി വി താഴെ വീണ് അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയാനിരിക്കെയാണ് അപകടം. മന്ത്രി വി.എൻ. വാസവൻ, ജോസ് കെ. മാണി എം.പി, റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, എ.കെ.
ശശീന്ദ്രൻ തുടങ്ങിയ മന്ത്രിമാർ, എൽഎഡിഎഫ് നേതാ ക്കളായ ജേക്കബ്ബ് ഉമ്മൻ, അഡ്വ. റ്റി.വി.വർഗ്ഗീസ്, സണ്ണി തോമസ്, പ്രശാന്ത് നന്ദകുമാർ, പി.സി. ജോസഫ്, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, കൂടാതെ ജില്ലയിലെ എൽഡിഎഫ് എംഎൽഎമാർ എന്നിവർ പങ്കെടുക്കും.
പൊതുപ്രകടനം ഒഴിവാക്കി യിട്ടുണ്ട്. ജില്ലയിലെ വിവിധ ഏരിയാകളിൽ നിന്നും അരലക്ഷം പ്രവർത്തകർ എൽഡിഎഫ് മഹാസംഹമത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അറിയിപ്പ്
[4:34 pm, 29/4/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid