നേരത്തേ സ്വർണം പൂശിയ ശ്രീകോവിലിന്റെ കട്ടിളയും ചെമ്പാണന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകി: കട്ടിളയിൽ നേരത്തേ പൂശിയ സ്വർണം എവിടെപ്പോയി? അന്വേഷണം വീണ്ടും ദേവസ്വം ഉദ്യോഗസ്ഥരിലേക്ക്.

Spread the love

തിരുവനന്തപുരം : ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ ദുരൂഹ ഇടപാടുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.കട്ടിളയുടെ ചെമ്പ് പാളികള്‍ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ 1999ല്‍ തന്നെ വിജയ് മല്ല്യ ഈ കട്ടിളയില്‍ സ്വർണം പൂശിയെന്നാണ് സെന്തില്‍നാഥ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം.
ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വർണപ്പാളികള്‍ കൈമാറുന്നതിന് മുൻപ് തന്നെ കട്ടിളയിലെ സ്വർണപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി.

2019 ജൂലൈ 20നാണ് ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വർണപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നല്‍കുന്നത്. ശ്രീകോവിലിന്റെ സ്വർണം പൂശി പുതിയതായി സ്ഥാപിക്കുമ്ബോള്‍ വാതിലിന്റെ കട്ടിളകളില്‍ പൊതിഞ്ഞിരിക്കുന്ന ചെമ്പ് പാളികള്‍ കൂടി സ്വർണം പൂശുന്നതിന് അഭികാമ്യമാണെന്ന് കണ്ടതിനാല്‍ ചെമ്പ് പാളികള്‍ സ്വർണം പൂശി നല്‍കാൻ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതം അറിയിച്ചതായി ഉത്തരവില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടിളകളില്‍ നേരത്തെ സ്വർണം പൂശിയിരുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ് 2019ലെ ദേവസ്വം ബോർഡിന്റെ ഉത്തരവ്. ശബരിമലയിലെ സ്വർണക്കടത്ത് ദ്വാരപാലക ശില്പങ്ങളുടെ പാളിയിലൂടെ മാത്രമല്ല കട്ടിളയുടെ പാളികളിലൂടെയും നടന്നതായി വെളിപ്പെടുത്തുന്നതാണ് ഈ ഉത്തരവ്.

1999ല്‍ സ്വർണം പൂശിയ കട്ടിളയടക്കമുള്ള അനുബന്ധ ഭാഗങ്ങള്‍ പിന്നീട് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയാണ് വീണ്ടും സ്വർണം പൂശാൻ അനുമതി നല്‍കുന്നത്. 1999ല്‍ പൂശിയ സ്വർണം എവിടെ പോയെന്നതാണ് സംശയം ഉയർത്തുന്നത്.