play-sharp-fill
കാട്ടിക്കുന്ന് ലേക്ക് മൗണ്ട് പബ്ലിക് സ്കൂളിൽ പ്രഫ. രവീന്ദ്രനാഥ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടത്തി

കാട്ടിക്കുന്ന് ലേക്ക് മൗണ്ട് പബ്ലിക് സ്കൂളിൽ പ്രഫ. രവീന്ദ്രനാഥ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടത്തി

>സ്വന്തം ലേഖകൻ

കാട്ടിക്കുന്ന്:കാട്ടിക്കുന്ന് ലേക്ക് മൗണ്ട് പബ്ലിക് സ്കൂളിൽ പ്രഫ. രവീന്ദ്രനാഥ് മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെന്റും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടത്തി. ലേക്ക് മൗണ്ട് പബ്ലിക് സ്കൂൾ മാനേജർ എം. ആനന്ദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അർജുന അവാർഡ് ജേതാവ് ജോർജ് തോമസ്, വൈക്കം എസ് ഐ എസ്.സുരേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ മായജഗൻ, പ്രഫ. ശാന്തകുമാരി, വൈസ് പ്രിൻസിപ്പൽ കെ.കെ. സുജ പി ടി എ പ്രസിഡന്റ് പോൾസൺ സ്റ്റീഫൻ , റോട്ടറി കൊച്ചിൻ ടൈറ്റൻസ് സെക്രട്ടറി റൊട്ടേറിയൻ വിഷ്ണു ആർ.ഉണ്ണിത്താൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്
കെ.കെ.രമേശൻ, വാർഡ് മെമ്പർ സുനിൽ മുണ്ടക്കൽ, റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡന്റ് രമേഷ് കൊങ്ങാട്ടിൽ, സ്റ്റാഫ് സെക്രട്ടറി അമ്പിളി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ഐ സുരേഷ് പന്ത് കിക്ക് ഓഫ് ചെ യ്തതോടെ ഫുട്ബോൾ മൽസരം തുടങ്ങി. മത്സരത്തിൽ സെന്റ് അഫ്രേം പബ്ലിക് സ്കൂൾ വെട്ടിക്കൽ റണ്ണർ അപ്പും മഞ്ഞുമ്മൽകസ്തൂർബ പബ്ലിക് സ്കൂൾ ജേതാക്കളുമായി