വായനാട് കാട്ടിക്കുളത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു ; നാലുപേർക്ക് പരിക്കേറ്റു

Spread the love

മാനന്തവാടി :വായനാട് കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയും ഇടിച്ച് വീട്ടമ്മ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു.

video
play-sharp-fill

മാനന്തവാടി പുത്തൻ പുര സ്വദേശിനി ചെമല സഫിയ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓട് കൂടിയാണ് അപകടം.

കാറിലുണ്ടായിരുന്ന മുഹമ്മദ് കുട്ടി (67) സത്താർ (30) തസ്ലീന (17) റിഫ (10)എന്നിവർക്ക് പരുക്കേറ്റു. പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സഫിയയുടെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group