
കട്ടപ്പന: അയൽ വീട്ടിൽ നിന്ന് 80 കിലോ കുരുമുളക് മോഷ്ട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
ബാലഗ്രാം, അജ്മൽ ഹുസൈൻ പി എം. (30) ആണ് പിടിയിലായത്. കഴിഞ്ഞ മെയ് 27ന് പ്രതിയുടെ അയൽവാസിയുടെ വീടിന്റെ വാതിൽ കുത്തിത്തുറന്ന് കുരുമുളക് മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാർ വിദേശത്തായിരുന്നതിനാൽ മോഷണ വിവരം അറിയാൻ വൈകി. ബുധനാഴ്ച്ച വീട്ടുകാർ മടങ്ങി എത്തിയപ്പോഴാണ് കതക് തകർത്തു കൂരുമുളക് മോഷ്ട്ടിച്ച വിവരം അറിയുന്നത്. തുടർന്ന് കമ്പംമേട്ട് പോലീസിൽ പരാതി നൽകി.
തൂക്കുപാലത്തെ ഒരു മലഞ്ചരക്ക് കടയിൽ വിറ്റ 37 കിലോ കുരുമുളകും കണ്ടെടുത്തു. മോഷണത്തിന് ശേഷം ആറന്മുളയിലുള്ള ഭാര്യ വീട്ടിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കട്ടപ്പന ഡി വൈ എസ് പി യുടെ നിർദേശനുസരണം കമ്പംമേട്ടു പോലീസ് ആറന്മുളയിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ നെടും കണ്ടം കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ, കമ്പംമേട്ടു സി ഐ.
രതീഷ് ഗോപാൽ, എസ്. ഐമാരായ റ്റി. ബിജു. പി. വി.മഹേഷ്, എസ് സി പിഒ. സൈദ് മുഹമ്മദ്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.