കട്ടപ്പന ട്രാഫിക് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥയുടെ കാര്‍ട്ടൂണ്‍ വരച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെതിരെ വിചിത്ര നടപടി; ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Spread the love

കട്ടപ്പന: പൊലീസ് ഉദ്യോഗസ്ഥയുടെ കാര്‍ട്ടൂണ്‍ വരച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെതിരെ വിചിത്ര നടപടി.

കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കട്ടപ്പന പോലീസ് കേസെടുത്തു. പെറ്റി നല്‍കുന്നതിനെ വിമര്‍ശിച്ചായിരുന്നു കാര്‍ട്ടൂണ്‍. ( non bailable case against cartoonist sajidas mohan )

നാലു ദിവസം മുൻപാണ് സജിദാസ് മോഹൻ ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്‌ഐ പകര്‍ത്തിയെന്നും, പിഴയിട്ടാല്‍ പോലീസ് സ്റ്റേഷന് മുൻപില്‍ പ്രതിഷേധിയ്ക്കുമെന്നുമുള്ള അടിയ്ക്കുറിപ്പോടെ കാര്‍ട്ടൂണ്‍ വരച്ച്‌ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കട്ടപ്പന ട്രാഫിക് യൂണിറ്റിലെ വനിതാ എസ്‌ഐയെ കഥാപാത്രമാക്കിയായിരുന്നു കാര്‍ട്ടൂണ്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹമാധ്യമത്തില്‍ പ്രചരിച്ച കാര്‍ട്ടൂണിന് അസഭ്യവാക്കുകള്‍ കമന്റിട്ടവര്‍ക്കെതിരെയും കേസെടുത്തു. തനിക്കെതിരേ കേസെടുത്തതില്‍ അത്ഭുതം തോന്നുന്നു എന്നാണ് സജിദാസിൻ്റെ പ്രതികരണം.

സൈബറിടങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അനാവശ്യമായി പിഴയീടാക്കുന്നുവെന്ന് ആരോപിച്ച്‌ എസ്‌ഐയ്ക്ക് എതിരേ നഗരത്തിലേ ഒരു വിഭാഗം വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. അതേസമയം കേസ് അന്വേഷണത്തിന്റെ ഘട്ടത്തില്‍ കാര്‍ട്ടൂണിസ്റ്റിനെ ഒഴിവാക്കുമെന്നാണ് പോലീസിന്റെ വിശദീകരണം.