20 വര്‍ഷം, രണ്ടായിരത്തിലധികം ഭണ്ഡാരങ്ങള്‍..! വടക്കന്‍ ജില്ലകളിലെ പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കിയ കുപ്രസിദ്ധ അമ്പലം മോഷ്ടാവ് കട്ടപ്പന പോലീസിന്റെ പിടിയില്‍; തസ്‌കര വീരന്‍ സജീഷ് അഞ്ഞൂറിലധികം അമ്പലമോഷണ കേസുകളില്‍ പ്രതി; കട്ടപ്പന പൊലീസിന് അഭിനന്ദന പ്രവാഹം; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കട്ടപ്പന: മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി 500ല്‍ അധികം അമ്പല മോഷണ കേസുകളില്‍ പ്രതിയായ മലപ്പുറം എടപ്പാള്‍ സ്വദേശി ഇടുക്കി ജില്ലയില്‍ കുമളിയിലെ സ്വകാര്യ ലോഡ്ജില്‍ താമസിച്ച് മറ്റു ജില്ലകളില്‍ മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ കൊടുത്തു നോട്ട് ആക്കി മാറ്റി ആഡംബര ജീവിതം നയിച്ചു വരവേ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായി. മലപ്പുറം ജില്ലയില്‍ കാലടി വില്ലേജില്‍ കണ്ടരനകം ഭാഗത്ത് കൊട്ടരപ്പാട്ട് വീട്ടില്‍ ശിവദാസന്‍ മകന്‍ സജീഷ് വയസ്സ് 43 ആണ് പിടിയിലായത്.

കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളില്‍ ചില്ലറ നാണയങ്ങള്‍ കൊണ്ടുകൊടുത്ത് അത് നോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് സംഘം രഹസ്യമായി ഇയാളെ നിരീക്ഷിക്കുകയും ഇതിനുമുമ്പ് നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇയാളുടെ ഫോട്ടോ പോലീസ് ഗ്രൂപ്പുകളില്‍ കണ്ടിട്ടുള്ള മുന്‍ പരിചയം വച്ച് ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസിന് മനസ്സിലായതും ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചതും ബാഗിനുള്ളില്‍ കാണപ്പെട്ട ചില്ലറ നാണയങ്ങളും,, വാഹനങ്ങളുടെ താക്കോലുകളെ പറ്റി ചോദിച്ചപ്പോള്‍ മലപ്പുറം,കോഴിക്കോട്,തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായി 30 തോളം അമ്പല മോഷണ കേസുകളും 5 ബൈക്കുകളും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 വര്‍ഷത്തോളമായി അമ്പലങ്ങളില്‍ മോഷണം നടത്തുകയും അമ്പലം മോഷണം നടത്തുന്നതിനായി അടുത്ത പ്രദേശങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷ്ടിക്കുകയും പിന്നീട് കെഎസ്ആര്‍ടിസി റെയില്‍വേ പാര്‍ക്കിങ്ങുകളില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം അതിന്റെ താക്കോല്‍ കൈയില്‍ കൊണ്ടുപോവുകയും ആണ് പതിവ്. വീണ്ടും ഈ സ്ഥലങ്ങളില്‍ മോഷണം നടത്തേണ്ടി വരുമ്പോള്‍ വീണ്ടും ഈ ബൈക്കുക കളാണ് ഉപയോഗിക്കാറുള്ളത്. 2022 ജൂലൈ 17ന് പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇറങ്ങിയശേഷം മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്. ആയിരത്തിലധികം അമ്പലഭണ്ഡാരം താന്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പ്രതി അവകാശപ്പെടുന്നത്. പിടികൂടിയ സമയം പ്രതിയുടെ കൈവശം എടപ്പാള്‍ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍ നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമിളിയിലെ ആഡംബര റിസോര്‍ട്ടില്‍ പണം അടച്ചതിന്റെ രസീത് ഉള്‍പ്പെടെ ഇയാളുടെ ബാഗില്‍ ഉണ്ടായിരുന്നു. എടപ്പാളില്‍ നിന്നും അമ്പലഭണ്ഡാരവും ഇതിനു മുന്‍പ് മറ്റ് അമ്പലങ്ങളില്‍ നിന്നും മോഷ്ടിച്ചതുമായ പണം ആണെന്ന് പ്രതി പറഞ്ഞത് ഭണ്ഡാരം പൊട്ടിച്ചു കിട്ടുന്ന പണം മുന്തിയ ഇനം മദ്യവും,ഭക്ഷണം കഴിക്കുന്നതിനും ആഡംബര ലോഡ്ജു കളില്‍ താമസിക്കുന്നതിനും ആണ് വിനിയോഗിച്ചിരുന്നത് എന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.

കട്ടപ്പന ഡിവൈഎസ്പി V A നിഷാദ് മോന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീം അംഗങ്ങളായ S I സജിമോന്‍ ജോസഫ് SCPO മാരായ സിനോജ് PJ, ടോണി ജോണ്‍ CPO അനീഷ് വി കെ എന്നിവരാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് തുടര്‍ അന്വേഷണം കട്ടപ്പന SHO വിശാല്‍ ജോണ്‍സണ്‍, S I ദിലീപ് കുമാര്‍ കെ എന്നിവരെ ഏല്‍പ്പിച്ചതായി ഡിവൈഎസ്പി അറിയിച്ചു. മലപ്പുറം ജില്ലയില്‍ പുതിയതായി 17ഉം, കോഴിക്കോട് ജില്ലയില്‍ 9ഉം, തൃശ്ശൂര്‍ ജില്ലയില്‍ 8ഉം, പാലക്കാട് ഒന്നും കേസുകളാണ് ഉള്ളത്. പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ് വടക്കന്‍ ജില്ലകളിലെ അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് നിരന്തരമായി മോഷണങ്ങള്‍ നടന്നിട്ടും പ്രതിയെ പിടികൂടാന്‍ ആവാത്തത് പോലീസിനും നാട്ടുകാര്‍ക്കും തീരാ തലവേദന ആയിരിക്കുന്ന സമയത്താണ് പ്രതി കട്ടപ്പന പോലീസിന്റെ വലയിലാകുന്നത് സ്വകാര്യ ആയുര്‍വേദ കമ്പനിയിലെ സെയില്‍സ് എക്‌സിക്യൂട്ടീവ് ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലോഡ്ജില്‍ താമസിച്ച് ആര്‍ഭാട ജീവിതം നടത്തിവന്നിരുന്നത്. ഏജന്‍സികളില്‍ നിന്നും കിട്ടുന്ന ചില്ലറയാണ് എന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാള്‍ പല വ്യാപാരസ്ഥാപനങ്ങളിലും ചില്ലറ മാറ്റി നോട്ട് ആക്കിയിരുന്നത്.