വീട്ടമ്മയെ കത്തി കാണിച്ചും മുളകുപൊടി വിതറി ഭീഷണിപ്പെടുത്തിയും 18 ലക്ഷം രൂപ തട്ടിയെടുത്തു; നാടിനെ വിറപ്പിച്ച മോഷണ കഥ മണിക്കൂറുകൾക്കകം പൊളിച്ചടുക്കി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും സംഘവും

Spread the love

നെടുങ്കണ്ടം: നാടിനെ വിറപ്പിച്ച മോഷണക്കഥ മണിക്കൂറുകൾക്കകം പൊളിച്ചടുക്കി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും സംഘവും.

നെടുംങ്കണ്ടത്തെ ചിട്ടി നടത്തിപ്പുകാരിയായ വീട്ടമ്മയാണ് ബൈക്കിലെത്തിയ രണ്ടുപേർ തൻ്റെ വീട്ടിൽ അതിക്രമിച്ചു കയറി മുളകുപൊടി വിതറിയും തന്നെ

കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയുംവീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ എടുത്തുകൊണ്ടുപോയി എന്ന് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയുടെ ഉച്ചത്തിലുള്ള കരച്ചിലും ബഹളവും കേട്ടതോടെ നാട്ടുകാർ തടിച്ചുകൂടി. നാട്ടുകാർ എത്തിയപ്പോൾ വീട്ടിലാകെ മുളകുപൊടി വിതറി കിടക്കുകയായിരുന്നു.

വിവരമറിഞ്ഞ നെടുങ്കണ്ടം പോലീസ് ഉടൻ സ്ഥലത്തെത്തി. തൊട്ടുപിന്നാലെ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോനും നെടുംങ്കണ്ടത്ത് കുതിച്ചെത്തി. പിന്നീട് സിനിമാക്കഥയെ വെല്ലുന്ന അന്വേഷണമാണ് ഡിവൈഎസ്പിയും സംഘവും നടത്തിയത്.

ഇതോടെയാണ് വീട്ടമ്മയുടെ കള്ളക്കഥ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണത്. ചിട്ടി നടത്തിപ്പുകാരിയായ വീട്ടമ്മ ലക്ഷക്കണക്കിന് രൂപ നാട്ടുകാർക്ക് കൊടുക്കുവാൻ ഉണ്ടായിരുന്നു . നാളെയും മറ്റന്നാളുമായി ഈ തുക കൊടുത്തു തീർക്കേണ്ടതുമാണ്. തുക കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് മുളകുപൊടി വിതറി തൻ്റെ വീട്ടിൽ നിന്നും പട്ടാപ്പകൽ പതിനെട്ടു ലക്ഷം രൂപ കള്ളൻ കൊണ്ടുപോയ കഥ വീട്ടമ്മ മെനഞ്ഞത്. ഡിവൈഎസ്പിയുടെയും നെടുങ്കണ്ടം എസ്എച്ച്ഒ
ജെർലിൻ വി സ്കറിയായുടെയും,എസ് ഐ ജയകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യം ചെയ്യലിൽ വീട്ടമ്മയുടെ കള്ളക്കഥ തകർന്നു വീഴുകയായിരുന്നു .

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ മോഷണ കഥ ഉണ്ടായത്