
സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പന നെടുംങ്കണ്ടത്ത് വീടിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുംങ്കണ്ടം പ്ലാക്കൽ സണ്ണി ( 50 ) എന്നയാളെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
കട്ടിലിൽ മരിച്ച നിലിയിൽ കിടന്ന സണ്ണിക്ക് സമീപം രക്തം തളം കെട്ടി കിടക്കുകയാണ്. തോട്ട കടിച്ചു പൊട്ടിക്കുന്നതിനിടയിലോ, അല്ലെങ്കിൽ തോക്കിൽ നിന്ന് സ്വയം നിറയൊഴിച്ചോ ആണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group