
സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേരെ പൊലീസ് പ്രതി ചേർത്തു. നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതി നിതീഷ് കുറ്റം സമ്മതിച്ചിരുന്നു.
വിജയന്റെ മകൻ വിഷ്ണു, ഭാര്യ സുമ എന്നിവരെ പൊലീസ് പ്രതി ചേർത്തു. വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്‍റെയും സഹായത്തോടെയെന്ന് നിതീഷിന്റെ മൊഴി. കുഞ്ഞിനെ കൊലപ്പെടുത്തിയത് നിതീഷും വിജയനും വിഷ്ണുവും ചേർന്നെന്നും കുഞ്ഞിനെ കുഴിച്ച് മൂടിയത് തൊഴുത്തിലാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരയ്ക്കല്‍ രാജേഷ് (നിതീഷ്-31) എന്നിവരാണ് പിടിയിലായിരുന്നത്. പ്രതികളിലൊരാളായ വിഷ്ണുവിൻ്റെ മാതാവിനെയും സഹോദരനെയും വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇവരെ ഷെല്‍ട്ടർ ഹോമിലേക്ക് മാറ്റി.
വിഷ്ണുവിന്റെ സുഹൃത്തായ നിതീഷ് പൂജാരിയാണ്. അറസ്റ്റിലായ വിഷ്ണുവിന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു എന്നിവരെയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടച്ചത്. വിജയനെ ഒരു വർഷമായി കാണാനില്ലായിരുന്നു.
പ്രതികളില്‍ ഒരാള്‍ വാടകയ്ക്കു താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിലെ വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഈ വീടിന്റെ തറ പൊളിച്ചുനീക്കിയാകും പരിശോധന. ഇവിടെ ആഭിചാര ക്രിയകള്‍ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.



